പിതാവിൻ്റെ വെട്ടേറ്റ് മകൾ കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെ പരിക്കേറ്റ ബന്ധുവും മരിച്ചു. മഞ്ചേശ്വരം കുഞ്ചത്തൂർ സ്വദേശിനിയും പ്ലസ് വൺ വിദ്യാർഥിനിയുമായ ജുമൈലയ്ക്ക് പിന്നാലെ ഉമ്മറിൻ്റെ ഭാര്യാസഹോദരിയുടെ ഭർത്താവായ ഷേഖ് അബ്ബയാണ് മരിച്ചത്. വെട്ടേറ്റ അദ്ദേഹം മംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
ഉമ്മറും കുടുംബവും ഉമ്മറിൻ്റെ ഭാര്യാസഹോദരിയുടെ വീട്ടിലാണ് താമസം. ഉമ്മറും ഭാര്യാസഹോദരിയുടെ ഭർത്താവും തമ്മിൽ സ്വത്തിനെച്ചൊല്ലി തർക്കമുണ്ടായിരുന്നു. ഇതിനിടെ ഉമ്മർ ആയുധം ഉപയോഗിച്ച് ഭാര്യാസഹോദരിയുടെ ഭർത്താവിനെ ആക്രമിക്കുമ്പോൾ മകൾ ജുമൈല തടയാൻ ശ്രമിക്കുകയും ഇതിനിടെ വെട്ടേൽക്കുകയുമായിരുന്നു.കഴുത്തിലും കാലിനും ഗുരുതരമായി പരിക്കേറ്റ ജുമൈലയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. ഇന്നലെ വൈകിട്ട് അഞ്ചരയോടെയായിരുന്നു സംഭവം. ഉമ്മർ പോലീസ് കസ്റ്റഡിയിലാണ്.