ഓസ്ട്രേലിയൻ ഓപ്പൺ പുരുഷ സിംഗിൾസ് ഫൈനലിൽ നൊവാക് ജോക്കോവിച്ചിനെ തോൽപിച്ച് സ്പാനിഷ് താരം കാർലോസ് അൽകാരസിനു കിരീടം. നാലു സെറ്റുകൾ നീണ്ടുനിന്ന പോരാട്ടത്തിലാണ് സെർബിയൻ താരത്തെ തോൽപിച്ച് അൽകാരസ് കിരീടം ചൂടിയത്.
ജോക്കോവിച്ച് ആദ്യ സെറ്റ് 6-2 ന് നേടിയെങ്കിലും രണ്ടാം സെറ്റിൽ അൽകാരസ് തിരിച്ചു വന്നു. ജോക്കോവിച്ചിന്റെ സർവീസുകൾക്ക് മികച്ച റിട്ടേണുകൾ നൽകിയ താരം 6-2 ന് സെറ്റ് സ്വന്തമാക്കി. മൂന്നാം സെറ്റിൽ സെർബിയൻ താരത്തിനു അൽകാരസിന് മുന്നിൽ അധിക നേരം പിടിച്ചു നിൽക്കാനായില്ല.
സ്കോർ: 2-6, 6-2, 6-3, 7-5. ആദ്യ സെറ്റ് നഷ്ടമായ അൽകാരസ് പിന്നീടുള്ള മൂന്നു സെറ്റുകളും വിജയിച്ചാണ് ഓസ്ട്രേലിയൻ ഓപ്പൺ ജയിച്ചത്. വിജയത്തോടെ കരിയർ ഗ്രാൻസ്ലാം നേട്ടം കൈവരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റിക്കാർഡും 22 വയസുകാരനായ അൽകാരസിന്റെ പേരിലായി.