ബെംഗളൂരു – മൈസൂരു എക്സ്പ്രസ് വേയും റിങ് റോഡും തമ്മിൽ ഒരുമിക്കുന്ന മൈസൂരു കെംപെഗൗഡ സർക്കിളിൽ (മണിപ്പാൽ ഹോസ്പിറ്റൽ ജംക്ഷൻ) മേൽപാലം നിർമാണം തുടങ്ങി. 2023ലാണു പാലം നിർ മാണത്തിന് അനുമതി ലഭിച്ചത്. 120 കോടി രൂപയാണ് ആകെ ചെലവ് പ്രതീക്ഷിക്കുന്നത്.
എക്സ്പ്രസ് വേ ആരംഭിക്കുന്ന ഇവിടെ ഗതാഗതക്കുരുക്കു രൂക്ഷമായതോടെയാണു ദേശീയപാത അതോറിറ്റി മേൽപാലം നിർമിക്കാൻ തീരുമാനിച്ചത്. ബെംഗളൂരു നിന്നു ഊട്ടി, ഗുണ്ടൽപേട്ട്, വയനാട് ഭാഗത്തേക്കുള്ള വാഹനങ്ങൾക്കു മൈസൂരു നഗരത്തിൽ കയറാതെ തന്നെ റിങ് റോഡ് വഴി കടന്നുപോകാൻ കഴിയും.
മൈസൂരു നഗരത്തിൽ നിന്നും റിങ്റോഡിൽ നിന്നും വരുന്ന വാഹനങ്ങൾ കെംപെഗൗഡ സർക്കിളിൽ ഗതാഗതക്കുരുക്കിൽപെടുന്നത് പതിവാണ്.