യു​വാ​വി​നെ​യും യു​വ​തി​യെ​യും കോ​ട്ട​യം ശാ​സ്ത്രി റോ​ഡി​ലെ ഹോ​ട്ട​ലി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​. പു​തു​പ്പ​ള്ളി സ്വ​ദേ​ശി ന​ന്ദു​കു​മാ​ർ (23), വാ​രി​ശേ​രി സ്വ​ദേ​ശി ആ​സി​യ (20) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ശാ​സ്ത്രി റോ​ഡി​ലെ നി​ഷ കോ​ണ്ടി​നെ​ന്‍റ​ൽ ഹോ​ട്ട​ലി​ൽ 202-ാം മു​റി​യി​ലാ​ണ് ഇ​രു​വ​രെ​യും മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഇ​ന്ന​ലെ വൈ​കുന്നേരമാണ് ഇ​രു​വ​രും ഹോ​ട്ട​ലി​ൽ മു​റി​യെ​ടു​ത്ത​ത്. വിവിധ ​മ​ത​ക്കാ​രാ​യ ഇ​രു​വ​രും പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു​വെ​ന്നാ​ണ് വി​വ​രം. വീ​ട്ടു​കാ​ർ വി​വാ​ഹ​ത്തെ എ​തി​ർ​ത്ത​താ​ണ് ജീ​വ​നൊ​ടു​ക്കാ​ൻ കാ​ര​ണ​മെ​ന്ന് വ്യ​ക്ത​മാ​ക്കി​യ ആ​ത്മ​ഹ​ത്യാ​ക്കു​റി​പ്പ് പോ​ലീസിനു ലഭിച്ചു.

പെ​ൺ​കു​ട്ടി​യെ കാ​ണാ​നില്ലെന്ന ബ​ന്ധു​ക്ക​ളു​ടെ പ​രാ​തി​യി​ൽ കോ​ട്ട​യം ഗാ​ന്ധി​ന​ഗ​ർ പോ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നു. പോലീസ് അന്വേഷണത്തിനി​ടെ​യാ​ണ് രണ്ടുപേരെയും മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

Related Posts