നേ​മ​ത്ത് മ​ത്സ​രി​ക്കാ​മോ എ​ന്ന മന്ത്രി വി ശിവന്‍കുട്ടിയുടെ വെല്ലുവിളിക്ക് മറുപടിയുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ‘വലിയ ഒരാളാണ് മന്ത്രി ശിവന്‍കുട്ടി. എനിക്ക് സംസ്‌കാരവും നിലവാരവും കുറവാണെന്നാണ് അദ്ദേഹം പറഞ്ഞത്. സംസ്‌കാരവും നിലവാരവും വളരെയധികം ഉള്ളയാളാണ് ശിവന്‍കുട്ടി. അതില്‍ എനിക്ക് തര്‍ക്കമില്ല. നല്ല നിലവാരമുള്ള ആളാണ്. ശിവന്‍കുട്ടിയേക്കാള്‍ നിലവാരം കുറഞ്ഞ ആളാണ് ഞാന്‍. അപ്പോള്‍ തര്‍ക്കമില്ലല്ലോ’ എന്നും വിഡി സതീശന്‍ പറഞ്ഞു.

Related Posts