വിവാഹം കഴിഞ്ഞ് രണ്ടുമാസം നിലനിൽക്കെ ഭാര്യ കാമുകനൊപ്പം ഒളിച്ചോടിയതിൽ മനംനൊന്ത് യുവാവ് ജീവനൊടുക്കി. ഇതറിഞ്ഞ വിവാഹബ്രോക്കറും ആത്മഹത്യ ചെയ്തു. കർണാടക ദാവൻഗരെയിൽ ആണ് സംഭവം. ഹരീഷ് (30), രുദ്രേഷ് (36) എന്നിവരാണ് മരിച്ചത്. സംഭവത്തിൽ ഭാര്യ സരസ്വതിയെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയാണ് പൊലീസ് അറസ്റ്റ് ചെയ്തു.

രണ്ടുമാസം മുൻപാണ് ഹരീഷിഷും സരസ്വതിയും വിവാഹം കഴിച്ചത്. ജനുവരി 23 ന് ക്ഷേത്രത്തിൽ പോകുന്നുവെന്ന് പറഞ്ഞാണ് സരസ്വതി വീട്ടിൽ നിന്നിറങ്ങിയത്. ഏറെനേരം കഴിഞ്ഞിട്ടും എത്താതിരുന്നതോടെ മാതാപിതാക്കൾ പൊലീസിൽ പരാതി നൽകി. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ സരസ്വതി കാമുകനായ ശിവകുമാറിനൊപ്പം പോയതെന്ന് കണ്ടെത്തി.

സംഭവമറിഞ്ഞ ഹരീഷ് സരസ്വതിയുടെ പേരെഴുതി വച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു. വിവരമറിഞ്ഞ വിവാഹബ്രോക്കറും സരസ്വതിയുടെ അമ്മാവനുമായ രുദ്രേഷും ജീവനൊടുക്കുകയായിരുന്നു. സരസ്വതി വിവാഹത്തിന് മുൻപുതന്നെ ശിവകുമാറുമായി പ്രണയത്തിലായിരുന്നുവെന്നും ഇക്കാര്യം ഹരീഷിന് അറിയാമായിരുന്നുവെന്നും പൊലീസ് പറഞ്ഞു.

സരസ്വതിയുടെ വീട്ടുകാരെ പറഞ്ഞു സമ്മതിപ്പിച്ച് ഹരീഷ് വിവാഹം നടത്തുകയായിരുന്നു. രുദ്രേഷ് ആയിരുന്നു എല്ലാത്തിനും മുന്നിൽ നിന്നിരുന്നത്. മാനസിക പ്രയാസം മൂലമാണ് ഹരീഷും രുദ്രേഷും മരിച്ചത്. രണ്ടുപേരുടെയും ബന്ധുക്കൾ പരാതി നൽകിയിട്ടുണ്ട്. കേസിൽ അന്വേഷണം ആരംഭിച്ചതായും പൊലീസ് വ്യക്തമാക്കി.

Related Posts