സ്വാതന്ത്ര്യസമര സേനാനിയും ഗാന്ധിയനുമായ എച്ച്.നാഗഭൂഷൺ റാവു (104) ബെംഗളൂരുവിൽ അന്തരിച്ചു. ഗാന്ധിജിയുടെ ആശയങ്ങളിൽ ആകൃഷ്‌ടനായി സ്വാതന്ത്ര്യസമര പോരാട്ടത്തിൽ അണിചേർന്ന നാഗഭൂഷൺ ക്വിറ്റ് ഇന്ത്യാ സമരത്തിലും നിസ്സഹകരണ പ്രസ്ഥാനത്തിലും സജീവമായിരുന്നു. ശിവമോഗ ജില്ലയിലെ തീർഥഹള്ളിയിലാണ് റാവു ജനിച്ചത്. ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡ് ജീവനക്കാരനായിരുന്നു.
നിസ്സഹകരണ സമരകാലത്ത് ബ്രിട്ടീഷുകാരുടെ ആശയവിനിമയസംവിധാനങ്ങളും മറ്റും നശിപ്പിച്ചതിന് പിടിയിലായിരുന്നു. സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തതിൻ്റെ പേരിൽ ജോലിയിൽനിന്ന് പുറത്താക്കപ്പെടുകയും ചെയ്‌തിരുന്നു.

Related Posts