റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് ബാംഗ്ളൂരിൽ സുരക്ഷാ ക്രമീകരണങ്ങൾ പൂർത്തിയായി. സർക്കാരിൻ്റെ ഔദ്യോഗിക ആഘോഷം നടക്കുന്ന മനേക് ഷാ പരേഡ് മൈതാനത്തും സമീപസ്‌ഥലങ്ങളിലും 2000 പൊലീസുകാരെ വിന്യസിക്കും.

മനേക് ഷാ പരേഡ് മൈതാനത്ത് രാവിലെ 8.58നാണ് പരിപാടി ആരംഭിക്കുക. 9ന് ഗവർണർ താ വർചന്ദ് ഗെലോട്ട് ദേശീയ പതാക ഉയർത്തും. തുടർന്ന് ഗാർഡ് ഓഫ് ഓണർ സ്വീകരിച്ച ശേഷം റിപ്പബ്ലിക് ദിനസന്ദേശം നൽകും. റിപ്പബ്ലിക് ദിനാഘോഷത്തിൽ സാംസ്കാരിക പരിപാടികളും ടാബ്ലോകളുമുണ്ടാകും. കരസേന, വ്യോമസേന, സി ആർപിഎഫ്, എൻസിസി, ഹോം ഗാർഡ്, തമിഴ്‌നാട് പൊലീസ് തുടങ്ങിയവരുടെ മാർച്ച് പാസ്റ്റുണ്ടാകും.

Related Posts