കിളിമാനൂരിലുണ്ടായ വാഹനാപകടത്തിൽ ദമ്പതികൾ മരിച്ച സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു. യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രി പിണറായി വിജയനെ കരിങ്കൊടി കാണിച്ചു. യൂത്ത് കോൺഗ്രസ് ആറ്റിങ്ങൽ നിയോജക മണ്ഡലം ജനറൽ സെക്രട്ടറി എ.പി.അഖില, ജെ.ജി.അജയ്, ദീപുരാജ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.
തിരുവനന്തപുരം മെഡിക്കൽ കോളജിലുണ്ടായ ചികിത്സാ പിഴവും കേസന്വേഷണത്തിലെ വീഴ്ചയും ആരോപിച്ചായിരുന്നു പ്രതിഷേധം.