ഛത്തീ​സ്ഗ​ഡി​ൽ 9 മാ​വോ​യി​സ്റ്റു​ക​ൾ കീ​ഴ​ട​ങ്ങി. ഒ​ഡീ​ഷ മാ​വോ​യി​സ്റ്റ് ക​മ്മി​റ്റി​യി​ലെ ധം​താ​രി-​ഗ​രി​യ​ബ​ന്ദ്-​നു​വ​പാ​ദ ഡി​വി​ഷ​നു കീ​ഴി​ലു​ള്ള നാ​ഗ്രി, സി​ത​നാ​ദി ഏ​രി​യ ക​മ്മി​റ്റി​ക​ളി​ലും മെ​യി​ൻ​പു​ർ ലോ​ക്ക​ൽ ഗ​റി​ല്ല സ്ക്വാ​ഡി​ന്‍റെ​യും ഭാ​ഗ​മാ​യ മാ​വോ​യി​സ്റ്റു​ക​ളാ​ണ് പി​ടി​യി​ലാ​യ​ത്. ഇ​വ​രി​ൽ 7 പേ​ർ വ​നി​ത​ക​ളാ​ണ്. ഇതിൽ സീ​താ​ന​ടി ഏ​രി​യാ ക​മ്മി​റ്റി സെ​ക്ര​ട്ട​റി ജ്യോ​തി (ജൈ​നി -28), ഡി​വി​ഷ​ൻ ക​മ്മി​റ്റി അം​ഗം ബാ​ല​മ്മ (ഉ​ഷ-45) എ​ന്നി​വ​രു​ടെ ത​ല​യ്ക്ക് സ​ർ​ക്കാ​ർ 8 ല​ക്ഷം രൂ​പ വീ​തം പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

റോ​ണി (ഉ​മ-25), നി​ര​ഞ്ജ​ൻ (പൊ​ടി​യ-25), തെരാം​ദാ​സ് മ​ർ​കം (30), സി​ന്ധു (സോ​മാ​ദി-25), സ​ന്നി (അ​മി​ല -25), ചി​റോ (റീ​ന-25) എ​ന്നി​വ​രു​ടെ ത​ല​യ്ക്ക് 5 ല​ക്ഷം രൂ​പ വീ​ത​വും ല​ക്ഷ്മി (18)യു​ടെ ത​ല​യ്ക്ക് 1 ല​ക്ഷം രൂ​പ​യും സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു എ​ന്ന് റാ​യ്പു​ർ റേ​ഞ്ച് ഇ​ൻ​സ്പെ​ക്ട​ർ ജ​ന​റ​ൽ ഓ​ഫ് പോ​ലീ​സ് അ​മ്രേ​ഷ് മി​ശ്ര പ​റ​ഞ്ഞു.

Related Posts