ക​മ​ലേ​ശ്വ​ര​ത്ത് യു​വ​തി​യും മാ​താ​വും വിഷം ക​ഴി​ച്ച് ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ൽ മ​ക​ളു​ടെ ഭ​ർ​ത്താ​വ് അ​റ​സ്റ്റി​ൽ. മ​രി​ച്ച ഗ്രീ​മ​യു​ടെ ഭ​ർ​ത്താ​വ് ഉ​ണ്ണി​കൃ​ഷ്ണ​നെ വി​ദേ​ശ​ത്തേ​ക്ക് ക​ട​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെയാണ് മും​ബൈ​യി​ൽ നി​ന്നും പോലീസ് പി​ടി​കൂ​ടി​യ​ത്. ക​മ​ലേ​ശ്വ​ര​ത്ത് സ​ജ്ജ​ന (53), ഗ്രീ​മ (33) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ​

ഗാ​ർ​ഹി​ക​പീ​ഡ​ന​ത്തി​നും ആ​ത്മ​ഹ​ത്യ പ്രേ​ര​ണ കു​റ്റ​ത്തി​നും ഉ​ണ്ണി​കൃ​ഷ്‌​ണ​നെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നു. തു​ട​ർ​ന്ന് അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് ഇ​യാ​ൾ മും​ബൈ​യി​ൽ നി​ന്നും വി​ദേ​ശ​ത്തേ​ക്ക് ക​ട​ക്കാ​ൻ ശ്ര​മി​ക്കു​ന്നു​ണ്ടെ​ന്ന് പോ​ലീ​സി​ന് വി​വ​രം ല​ഭി​ച്ച​ത്.

200 പ​വ​ൻ സ്‌​ത്രീ​ധ​ന​മാ​യി വാ​ങ്ങി​യി​ട്ടും മാ​ന​സി​ക​മാ​യി പീ​ഡി​പ്പി​ച്ചു​വെ​ന്നാ​ണ് ആ​ത്മ​ഹ​ത്യാ​കു​റി​പ്പി​ലു​ള്ള​ത്. ലോ​ക്ക​റി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന സ്വ​ർ​ണ്ണ​ത്തി​നും സ്വ​ത്തി​നും ഉ​ണ്ണി​കൃ​ഷ്‌​ണ​ന് അ​വ​കാ​ശ​മി​ല്ലെ​ന്നും ഉ​ണ്ണി​കൃ​ഷ്‌​ണ​ന്‍റെ ബ​ന്ധു​വി​ന്‍റെ മ​ര​ണ​വീ​ട്ടി​ൽ വ​ച്ചു​ണ്ടാ​യ അ​ധി​ക്ഷേ​പ​മാ​ണ് ആ​ത്മ​ഹ​ത്യ​ക്ക് കാ​ര​ണ​മെ​ന്നും ആത്മഹത്യ കു​റി​പ്പിലുണ്ട്.

Related Posts