കേരള സമാജം ബാംഗ്ലൂർ കെ.ആർ.പുരം സോൺ കുടുംബ സംഗമം സംഘടിപ്പിച്ചു. പരിപാടി കേരള സമാജം പ്രസിഡണ്ട്‌ ഹനീഫ്.എം സംഗമം ഉദ്‌ഘാടനം ചെയ്തു.
സോൺ ചെയർമാൻ ഷിബു.കെ.എസ് അധ്യക്ഷത വഹിച്ചു. സമാജം വൈസ് പ്രസിഡണ്ട് പി.കെ.സുധീഷ്, ജോയിന്റ് സെക്രട്ടറി അനിൽകുമാർ ഒ.കെ, കൾച്ചറൽ സെക്രട്ടറി മുരളീധരൻ, കെ.എൻ.ഇ ട്രസ്റ്റ് പ്രസിഡണ്ട് ഗോപിനാഥ് സി, സോൺ കൺവീനർ ബിനു.പി, വനിതാ വിഭാഗം ചെയർപേഴ്സൺ ഐഷ ഹനീഫ്, രഞ്ജിത ശിവദാസ്, അംബിക സുരേഷ്, ശിവദാസ്.പി.കെ, ടെഗി ജോസഫ്, പത്മകുമാർ, എ.ആർ.സുനിൽകുമാർ, ഷൈബി കോശി, വിനീത്, ജിതേഷ്, ഷൈജൻ തോമസ് എന്നിവർ സംബന്ധിച്ചു.

കുടുംബംഗങ്ങളുടെ കലാപരിപാടികൾ, സനീഷ് വടകര, മകൾ ഇലോഷ സനീഷ് എന്നിവർ നയിച്ച മെന്റലിസം & മാജിക്‌ ഷോ നടന്നു.

Related Posts