ബെംഗളുരു ചുമർചിത്രകലയിൽ പരിശീലനം നേടിയ 8 മലയാളികളുടെ ചിത്രപ്രദർശനം – ‘വൈബ്രൻ്റ് ഹ്യൂസ്’ ഇന്നു കുമാര കൃപ റോഡിലെ ചിത്രകലാപരിഷത്ത് ആർട് ഗ്യാലറിയിൽ ആരംഭിക്കും. വൈകിട്ട് 3ന് ബാംഗ്ലൂർ കേരളസമാജം ജനറൽ സെക്രട്ടറിയും ലോക കേരള സഭാ മെമ്പറുമായ റെജികുമാർ ഉദ്ഘാടനം ചെയ്യും.
രാജൻ മാടായി (പഴയങ്ങാടി), രാജേഷ് പൊയിൽ (പയ്യന്നൂർ), എൻ.കുഞ്ഞിക്കണ്ണൻ (വടകര), സുലോചന (മാഹി), ചിത്രാ അനിരുദ്ധൻ (മാടായി), ശുഭ്രശ്രീ റീന (മാഹി), സ്മിത ദാമോദരൻ (കുത്തുപറമ്പ്), ലത ബാലക്യ ഷ്ണൻ (കാഞ്ഞങ്ങാട്) എന്നിവരുടെ ചിത്രങ്ങളാണ് പ്രദർശിപ്പിക്കുന്നത്. ജനുവരി 27 വരെയാണ് പ്രദർശനം ഉണ്ടാവുക.
