കെ.എൻ.എസ്.എസ് മല്ലേശ്വരം കരയോഗം സംഘടിപ്പിച്ച തിരുവാതിരക്കളി മത്സരം ‘ആംഗികം 2’ മല്ലേശ്വരത്തുള്ള തെലുഗു വിജ്ഞാന ഭവനിൽവെച്ച് നടന്നു. ഹോരമാവ് കരയോഗം ഒന്നാം സ്ഥാനം കരസ്ഥമാക്കി. കൊത്തന്നൂർ, ദൂരവാണിനഗർ കരയോഗങ്ങൾ യഥാക്രമം രണ്ടും മൂന്നാം സ്ഥാനങ്ങൾ നേടി.

ജയമഹൽ, മത്തിക്കരെ കരയോഗങ്ങൾക്ക് കൺസലേഷൻ പ്രൈസുകൾ ലഭിച്ചു. മത്സരത്തിൽ പങ്കെടുത്ത മറ്റ് കരയോഗങ്ങൾക്ക് പ്രോത്സാഹന സമ്മാനങ്ങളും നൽകി.

Related Posts