ബസിൽ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് യുവതി സാമൂഹിക മാധ്യമങ്ങളിൽ വീഡിയോ പങ്കുവെച്ചതിനു പിന്നാലെ യുവാവ് ജീവനൊടുക്കിയ സംഭവം നോർത്ത് സോൺ ഡിഐജി അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. ഒരാഴ്ചക്കകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷൽ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടു.

കോഴിക്കോട് പൊതുമരാമത്ത് റസ്റ്റ് ഹൗസിൽ ഫെബ്രുവരി 19 ന് നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും. അബ്ദുൾ റഹീം പൂക്കത്ത്, അഡ്വ. വി. ദേവദാസ് എന്നിവർ നൽകിയ പരാതികളിലാണ് നടപടി. കണ്ടന്‍റ് ക്രിയേറ്ററായ യുവതി വീഡിയോ പരസ്യമാക്കിയതിന് പിന്നാലെ യുവാവ് ആശങ്കാകുലനായെന്നും ഇത് ആത്മഹത്യയിലേക്ക് നയിച്ചെന്നും പരാതിയിൽ പറയുന്നുണ്ട്.

Related Posts