റിമാൻഡിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ ജാമ്യ ഹർജി വിധി ഇന്ന്. വെള്ളിയാഴ്ച നീണ്ട വാദത്തിനുശേഷം തിരുവല്ല ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് അരുന്ധതി ദിലീപ് വിധി പറയുന്നതിനായി ഇന്നത്തേക്ക് മാറ്റുകയായിരുന്നു. പ്രതി വാദിയെയും സാക്ഷികളെയും സ്വാധീനിക്കാനുള്ള സാധ്യതയുണ്ടെന്നും ഉന്നതബന്ധങ്ങളുള്ള ആളാണെന്നും പ്രോസിക്യൂഷൻ വാദിച്ചു. വാദി വിദേശത്താണെന്നും നാട്ടിലെത്തിയാൽ ഭീഷണിയുണ്ടെന്നും ഇതുകൊണ്ടാണ് എത്താത്തതെന്നും അറിയിച്ചു.
പരസ്പര സമ്മതത്തോടെയുള്ള ബന്ധമാണ് ഇവിടെ നടന്നതെന്നും പ്രതിയും വാദിയുമായി നടന്നിട്ടുള്ള ചാറ്റ് വിവരങ്ങളും ശബ്ദ രേഖകളും പ്രതിഭാഗം കോടതിയിൽ സമർപ്പിച്ചു. തുടർന്ന് ജാമ്യഹർജി വിധി പറയുന്നതിനായി മാറ്റുകയായിരുന്നു.