ശബരിമല തന്ത്രി കണ്ഠര് രാജീവരുടെ വീട്ടിൽനിന്ന് പ്രത്യേക അന്വേഷണ സംഘം കണ്ടെടുത്ത വാജിവാഹനം കൊല്ലം വിജിലൻസ് കോടതിയിൽ ഹാജരാക്കി. പഴയ കൊടിമരത്തിലുണ്ടായിരുന്നതും 11 കിലോ തൂക്കം വരുന്നതുമായ പഞ്ചലോഹത്തിൽ സ്വർണം പൊതിഞ്ഞ ശിൽപമാണിത്.
കട്ടിളപ്പാളി കേസിൽ തന്ത്രിയെ അറസ്റ്റ് ചെയ്തതിന് പിന്നാലെ എസ്ഐടി സംഘം തന്ത്രിയുടെ വീട്ടിൽ നടത്തിയ റെയ്ഡിലാണ് വാജിവാഹനം കണ്ടെത്തി കസ്റ്റഡിയിൽ എടുത്തത്. വർഷങ്ങളുടെ പഴക്കമുള്ളതും അമൂല്യവുമായ ശിൽപമാണിത്. 2017ൽ ശബരിമലയിൽ പുതിയ സ്വർണക്കൊടിമരം സ്ഥാപിച്ചപ്പോൾ പഴയ കൊടിമരത്തിൽ ഉണ്ടായിരുന്ന വെള്ളിയിൽ നിർമിച്ച വാജിവാഹനം (കുതിരയുടെ രൂപം) ആചാരപ്രകാരം തനിക്ക് അവകാശപ്പെട്ടതാണെന്ന വാദമുയർത്തി തന്ത്രി വീട്ടിലേക്ക് കൊണ്ടുപോവുകയായിരുന്നു.