കുന്നമംഗലത്ത് കാറും പിക്കപ്പും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ചു. ദേശീയപാത മുറിയനാലിൽ വെച്ച് പുലർച്ചെ രണ്ടോടെയായിരുന്നു അപകടം. പിക്കപ്പ് ലോറി ഡ്രൈവറും രണ്ട് കാർ യാത്രക്കാരുമാണ് മരിച്ചത്. കൊടുവള്ളി സ്വദേശിയായ നിഹാൽ, പിക്കപ്പ് ഡ്രൈവർ, വയനാട് സ്വദേശി ഷമീർ എന്നിവരാണ് മരിച്ചത്.
പിക്കപ്പ് വാനിലുണ്ടായിരുന്ന ഡ്രൈവറുടെ സഹായിയെ പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വയനാട് ഭാഗത്തേക്ക് പോവുകയായിരുന്ന കാറും ചുരമിറങ്ങി വന്നിരുന്ന പിക്കപ്പ് വാനും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.
നാട്ടുകാരും പോലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തിയെങ്കിലും മൂന്നുപേരും സംഭവസ്ഥലത്തുവെച്ചു തന്നെ മരിച്ചു. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നിരുന്നു.