തൊടുപുഴയിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ എ​ഞ്ചി​നി​യ​റിം​ഗ് വി​ദ്യാ​ർ​ഥി മ​രി​ച്ചു. കാ​ഞ്ഞി​ര​പ്പ​ള്ളി സ്വ​ദേ​ശി അ​ഭി​ഷേ​ക് വി​നോ​ദ് ആ​ണ് തൊടുപുഴ-കോലാനി ബൈപ്പാസിലുണ്ടായ അപകടത്തിൽ മരിച്ചത്. ഇന്ന് പു​ല​ർ​ച്ചെ കോ​ലാ​നി ബൈ​പ്പാ​സി​ൽ തോ​ട്ട​പു​റം ഫ്യൂ​വ​ൽ​സി​ന് സ​മീ​പ​മാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. അ​ഭി​ഷേ​കും സു​ഹൃ​ത്തും സ​ഞ്ച​രി​ച്ചി​രു​ന്ന ബൈ​ക്ക് ലോ​റി​യു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു.

ക​ള​മ​ശ്ശേ​രി ഗ​വ​ൺ​മെ​ന്‍റ് എ​ഞ്ചി​നി​യ​റിം​ഗ് കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​യാ​ണ് അ​ഭി​ഷേ​ക്. അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ അ​ഭി​ഷേ​കി​ന്‍റെ സ​ഹ​പാ​ഠി​യും കൊ​ട്ടാ​ര​ക്ക​ര സ്വ​ദേ​ശി​യു​മാ​യ കി​ര​ൺ രാ​ധാ​കൃ​ഷ്ണ​ന് (19) ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു.

ഇരുവരെയും ഉടൻ തന്നെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും അഭിഷേകിൻ്റെ ജീവൻ രക്ഷിക്കാനായില്ല. ഗുരുതരമായി പരിക്കേറ്റ കിരൺ നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Related Posts