കെ. ലതേഷ് വധക്കേസിൽ ബിജെപി – ആർഎസ്എസ് പ്രവർത്തകരായ ഒന്ന് മുതൽ ഏഴ് വരെ പ്രതികൾക്ക് ജീവപര്യന്തം തടവും 1,40,000 പിഴയും തലശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി ശിക്ഷ വിധിച്ചു. 2008 ഡിസംബർ 31നാണ് സിപിഎം ലോക്കൽ സെക്രട്ടറിയായിരുന്ന ലതേഷ് കൊല്ലപ്പെട്ടത്. ബോംബ് എറിഞ്ഞ് ഭീതി പരത്തിയ ശേഷം ലതേഷിനെ വെട്ടി കൊലപ്പെടുത്തുകയായിരുന്നു.
കേസിൽ ഒൻപത്, പത്ത്, പതിനൊന്ന് പ്രതികളെ വെറുതെ വിട്ടു. ഒന്ന് മുതൽ ഏഴ് വരെ പ്രതികൾ കുറ്റക്കാരെന്ന് കോടതി നേരത്തെ വിധിച്ചിരുന്നു. എട്ടാം പ്രതി വിചാരണക്കിടെ മരിച്ചിരുന്നു.