തൃശൂർ റെയിൽവേ സ്റ്റേഷനിലെ പാർക്കിംഗ് കേന്ദ്രത്തിൽ 500 ൽ അധികം ബൈക്കുകൾ കത്തിനശിച്ച തീപിടിത്തത്തിന്‍റെ ഉത്തരവാദിത്വം റെയിൽവേ ഏറ്റെടുക്കണമെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി. റെയിൽവേ ഭരണകൂടത്തിന്‍റെയും കരാറുകാരുടെയും ഗുരുതര അനാസ്ഥയാണ് തീപിടിത്തത്തിന്‍റെ കാരണം. ഹെവി ലോഡ് ഇലക്ട്രിക് ലൈനിന് നേരെ താഴെയായി, പാർക്കിംഗ് ഷെഡ് മെറ്റൽ ഷീറ്റ് കവർ ഉപയോഗിച്ച് നിർമ്മിച്ചതും, അടിസ്ഥാന സുരക്ഷാ മാനദണ്ഡങ്ങൾ പോലും പാലിക്കാതിരുന്നതുമാണ് അപകടത്തിന് വഴിവച്ചതെന്നും കൊടിക്കുന്നിൽ സുരേഷ് ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

റെയിൽവേ നിശ്ചയിച്ച ഭാരിച്ച പാർക്കിംഗ് ഫീസ് അടച്ചുകൊണ്ടാണ് യാത്രക്കാർ സ്റ്റേഷനിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത്. ഇങ്ങനെയുള്ള സാഹചര്യത്തിൽ, വാഹനങ്ങൾ കത്തി നശിച്ചതിന്‍റെ ഉത്തരവാദിത്വത്തിൽ നിന്ന് കരാറുകാരർക്കും റെയിൽവേയ്ക്കും കൈയൊഴിയാൻ സാധിക്കില്ല.

Related Posts