സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ റെക്കോഡ് മുന്നേറ്റം തുടരുന്നു. വെള്ളിയാഴ്ച പവന് 240 രൂപ കൂടി 60,440 രൂപയായി. ഗ്രാമിനാകട്ടെ 30 രൂപ വര്‍ധിച്ച് 7,555 രൂപയും. മൂന്നാഴ്ചക്കിടെ പവൻ്റെ വിലയില്‍ 3,240 രൂപയാണ് വര്‍ധിച്ചത്. കുറഞ്ഞ പണിക്കൂലിയായ അഞ്ച് ശതമാനവും ജിഎസ്‌ടിയായ 3 ശതമാനവും കൂടി ചേർക്കുമ്പോൾ ഒരു പവൻ സ്വർണാഭരണം ലഭിക്കാൻ 65,000 രൂപയിലേറെ നൽകേണ്ടിവരും. ട്രംപ് അധികാരമേറ്റ ഉടനെയാണ് സ്വർണ വിലയിൽ വീണ്ടും കുതിപ്പ് പ്രകടമായത്. യുഎസിലെ ട്രഷറി ആദായത്തിൽ കുറവ് വന്നതും ഡോളർ ദുർബലമായതുമാണ് സ്വർണം നേട്ടമാക്കിയത്. രാജ്യത്തെ കമ്മോഡിറ്റി എക്സ്ചേഞ്ച് ആയ എംസിഎക്‌സിൽ 10 ഗ്രാം 24 കാരറ്റ് സ്വർണ വില 79,894 രൂപയാണ്.

Related Posts