വാൽപ്പാറയിൽ വെള്ളിയാഴ്ച പുലർച്ചെ മൂന്നുമണിയോടെ ജനവാസ മേഖലയിൽ ഇറങ്ങിയ ഒറ്റയാൻ വീടിനു നേരെ നേരെ ആക്രമണം നടത്തി. ഇഞ്ചിപ്പാറ എസ്റ്റേറ്റ് പ്രദേശത്തുണ്ടായ ആക്രമണത്തിൽ വീടിൻ്റെ ജനലും വാതിലും കാട്ടാന തകർത്തു. തോട്ടം തൊഴിലാളിയായ ഗുരുസ്വാമിയുടെ വീടിന് നേരെയാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്. ജനലുകളും വാതിലുകളും പൂർണ്ണമായും തകർന്നു. വീട്ടിലുണ്ടായിരുന്നവർ ഓടി രക്ഷപ്പെട്ടു. നാട്ടുകാർ ചേർന്ന് കാട്ടാനയെ തുരത്തി. എന്നാൽ, തുടർച്ചയായുള്ള കാട്ടാനകളുടെ സാന്നിധ്യം പ്രദേശത്ത് വലിയ ഭീതിയാണ് സൃഷ്ടിച്ചിരിക്കുന്നത്.

Related Posts