ഒറ്റ ദിവസം ഒരു കോടി രൂപയ്ക്കു മുകളിൽ മദ്യ വിൽപ്പനയുമായി ഒന്നാം സ്ഥാനത്ത് കടവന്ത്ര ഔട്ലെറ്റ്. കടവന്ത്ര ഔട്ലെറ്റ് 1.17 കോടിയുടെ വിൽപനയുമായാണ് കോടിപതിയായത്. ബവ്റിജസ് കോർപറേഷന് പുതുവർഷത്തലേന്ന് 16.93 കോടി രൂപയുടെ അധിക വിൽപന ആണ് നടന്നത്.
ഔട്ലെറ്റുകളിലും വെയർഹൗസുകളിലുമായി 125.64 കോടി രൂപയുടെ മദ്യമാണു ഡിസംബർ 31നു വിറ്റത്. ക്ജഴിഞ്ഞ വർഷത്തെ വിൽപന 108.71 കോടിയുടേതായിരുന്നു. കടവന്ത്ര ഔട്ലെറ്റ് 1.17 കോടിയുടെ വിൽപനയുമായി ഏക കോടിപതിയായി. രണ്ടാം സ്ഥാനത്തു പാലാരിവട്ടവും (95.09 ലക്ഷം) മൂന്നാം സ്ഥാനത്ത് എടപ്പാളുമാണ് (82.86 ലക്ഷം).