സേവ് ബോക്സ് ആപ്പ് തട്ടിപ്പിൽ കൂടുതൽ സിനിമാതാരങ്ങളെ ചോദ്യം ചെയ്യാൻ ഒരുങ്ങി ഇ ഡി. സേവ് ബോക്സ് ആപ്പിൻ്റെ ഓഫീസ് ഉദ്ഘാടനത്തിൽ പങ്കെടുത്ത താരങ്ങളെയാണ് ചോദ്യം ചെയ്യുക. തട്ടിപ്പ് പണം സേവ് ബോക്സ് ആപ്പ് ഉടമ സ്വാതിഹ് താരങ്ങളുടെ അക്കൗണ്ടിലേക്ക് നൽകിയിട്ടുണ്ടെന്നും കണ്ടെത്തൽ.
ജയസൂര്യയേയും ഭാര്യ സരിതയേയും ഇ ഡി വീണ്ടും ചോദ്യം ചെയ്യും. കഴിഞ്ഞ ദിവസവും ഇ ഡി ഇരുവരേയും ചോദ്യം ചെയ്തിരുന്നു. അതേസമയം സേവ് ബോക്സ് ബിഡ്ഡിംഗ് ആപ്പ് തട്ടിപ്പുമായി തനിക്ക് ബന്ധമില്ലെന്ന് നടൻ ജയസൂര്യ. ഇഡി ചോദ്യം ചെയ്യലിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ആപ്പിൻ്റെ പരസ്യത്തിൽ അഭിനയിക്കുക മാത്രമാണ് താൻ ചെയ്തത്. പരസ്യത്തിൽ അഭിനയിക്കുന്നതിന് കരാർ പ്രകാരം നൽകേണ്ട തുക തനിക്ക് മുഴുവനായി ലഭിച്ചില്ല. സേവ് ബോക്സ് ആപ്പിൽ മറ്റ് സാമ്പത്തിക ഇടപാടുകളൊന്നും തനിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.