ന്യൂ തിപ്പസാന്ദ്ര അയ്യപ്പ ക്ഷേത്രത്തിലെ വാർഷികോത്സവത്തിന് തിരിതെളിഞ്ഞു. വൈസ് പ്രസിഡണ്ട് എ.വി.മോഹൻദാസ്, സെക്രട്ടറി പി.ഗംഗാധരൻ, ജോയൻ്റ് സെക്രട്ടറി സി.കെ.ഗോപാലകൃഷ്ണൻ, ട്രഷറർ എസ്. ശിവശങ്കരൻ നായർ, കൺവീനർ ഇ.പി.ബിജു, ജോയൻ്റ് കൺവീനർ ആർ.രാജീവ് എന്നിവരുടെ സാന്നിധ്യത്തിൽ ക്ഷേത്രം പ്രസിഡണ്ട് ഗോപിനാഥൻ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.

വിധുഭാവന ഫൗണ്ടേഷൻ അംഗങ്ങൾ അവതരിപ്പിച്ച നൃത്ത നിത്യങ്ങൾ കാണികളെ ഹഡാകർഷിച്ചു. 22 ന് കാലിക്കറ്റ് മ്യൂസിക്ക് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ ശ്രുതി മധുരമായ ഭക്തിഗാനങ്ങൾ ആലപിച്ചു. 23ന് ജയറാം ചെറുതാഴം, പ്രണവ് പൊന്നാനിയുടെ നേതൃത്വത്തിൽ ഡബ്ബിൾ തായംമ്പക ആസ്വാദക പ്രശംസ പിടിച്ചു പറ്റി. 24ന് വൈകുന്നേരം നാല് മണിക്ക് പുഷ്‌പാലംകൃത രഥഘോഷയാത്ര ന്യൂ തിപ്പസാന്ദ്ര മുരുകക്ഷേ പരിസരത്ത് നിന്ന് സി.വി. രാമൻനഗർ എംഎൽഎ തുടക്കം കുറിച്ചു. പഞ്ച വാദ്യം, താലപ്പൊലി എന്നിവയുടെ അകമ്പടിയോടെ വിവിധ ക്ഷേത്രങ്ങളിലെ പൂജകളും സ്വീകരണത്തിനുംശേഷം 7.30ന് ഭക്തജനങ്ങളുടെ ശരണം വിളികളിൽ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ ദീപാരാധന നടന്നു.

നീലേശ്വരം രാജേഷ് മാരാരും സംഘവും അവതരിപ്പിച്ച പഞ്ചവാദ്യം 9 മണിക്ക് അവസാനിച്ചു. ഈ വർഷത്തെ വാർഷികോത്സവത്തിന്ന് പരിസമാപ്തികുറിച്ച് സെക്രട്ടറി പി. ഗംഗാധരൻ വാർഷികോത്സവം ഭംഗിയായി നടത്തുന്നതിന് സഹകരിച്ച എല്ലാവർക്കും നന്ദി രേഖപ്പെടുത്തി. തുടർന്ന് ഹരിവരാസനം, പ്രസാദ വിതരണവും നടന്നു. നാളെമുതൽ ജനുവരി 13വരെ എല്ലാ ദിവസവും ഉച്ചയ്ക്ക് അന്നദാനം ഉണ്ടായിരിക്കും. 14 ന് കാലത്ത് 6 മണിക്ക് ഗണപതി ഹോമം, നെയ്യഭിഷേകം, സ്പെഷ്യൽ പൂജുകൾ എന്നിവയ്ക്ക് ശേഷം 11 മണിമുതൽ മഹാ അന്നദാനവും ഉണ്ടാകും. കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക 9986483162.

Related Posts