പതിനേഴാം വര്‍ഷ ശ്രീമുത്തപ്പന്‍ തിരുവപ്പന മഹോത്സവത്തിൻ്റെ ഭാഗമായി പുറത്തിറക്കിയ സമ്മാന കൂപ്പണ്‍, വാര്‍ഷിക കലണ്ടര്‍, പോസ്റ്റര്‍, നോട്ടീസ് എന്നിവയുടെ ഓദ്ധ്യോഗികമായ വിതരണോദ്ഘാടനം കഴിഞ്ഞ ദിവസം ബാലാലയം ഓഫീസില്‍ വെച്ച് പയംകുറ്റി നൈവേദ്യ പൂജക്ക് ശേഷം നടന്നു.

ലുക്കിഡ്രോ സമ്മാന കൂപ്പണ്‍ ബുക്ക് ആദ്യത്തെ വിതരണം വിപിന്‍.ടി.ഡി സ്വീകരിച്ചുകൊണ്ട് കര്‍ത്തവ്യം നിറവേറ്റി. ബാനസവാടി അയ്യപ്പ ടെമ്പിള്‍ പ്രസിഡണ്ട് ബാഹുലേയന്‍, കേരള സമാജം കള്‍ചറല്‍ അസിസ്റ്റന്റ് സെക്രട്ടറി വിനു.ജി അനുബന്ധമായി പുറത്തിറക്കിയ നോട്ടീസ്, പോസ്റ്റര്‍ എന്നിവ ചടങ്ങില്‍ പ്രകാശനം നിർവഹിച്ചു.

ട്രസ്റ്റ് പ്രസിഡണ്ട് സന്തോഷ്.എന്‍.കെ, സെക്രട്ടറി ഷിലു.സി.വി, ട്രഷറര്‍ വിജേഷ്, ഉത്സവ കമ്മറ്റി കണ്‍വീനര്‍ മനോജ് കുമാര്‍, പി.ദിവാകരന്‍, മറ്റു ഭാരവാഹികള്‍, ഉത്സവ കമ്മറ്റി മെമ്പര്‍മാര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. യോഗത്തില്‍ പങ്കെടുത്ത എല്ലാ മെമ്പര്‍മാര്‍ക്കും ട്രസ്റ്റിൻ്റെ നന്ദി അറിയിക്കുന്നതായും ഭാരിച്ച ചിലവ് വരുന്ന ഉത്സവത്തിന് വേണ്ടിയുള്ള സകലവിധ സാമ്പത്തിക സഹായങ്ങളും, സഹകരണങ്ങളും മുന്‍ വര്‍ഷങ്ങളിലെന്ന പോലെ തുടര്‍ന്നും ഉണ്ടാവണമെന്നും ഭാരവാഹികൾ അറിയിച്ചു. കുടുതൽ വിവരങ്ങൾക്ക് 98800 54034

Related Posts