ക്രി​സ്മ​സ് – പുതുവർഷ അ​വ​ധി​യോ​ട് അ​നു​ബ​ന്ധി​ച്ച് കേ​ര​ള​ത്തി​ലേ​ക്ക് കൂ​ടു​ത​ല്‍ ബ​സ് സ​ര്‍​വീ​സു​ക​ൾ പ്ര​ഖ്യാ​പി​ച്ച് ക​ർ​ണാ​ട​ക ആ​ർ​ടി​സി. ക്രി​സ്മ​സ് – പുതുവർഷ തി​ര​ക്ക് പ​രി​ഗ​ണി​ച്ചാ​ണ് ക​ർ​ണാ​ട​ക ആ​ർ​ടി​സി കൂ​ടു​ത​ല്‍ സ​ർ​വീ​സു​ക​ൾ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.സി.വേ​ണു​ഗോ​പാ​ൽ എം​പി​ ഇ​ട​പെട്ടതിനെ തുടർന്നാണ് കൂടുതൽ സർവീസുകൾ പ്രഖ്യാപിച്ചത്.

ശ​ബ​രി​മ​ല തീ​ര്‍​ഥാ​ട​ക​രെ കൂ​ടി പ​രി​ഗ​ണി​ച്ച് പ​ത്ത​നം​തി​ട്ട ഉ​ള്‍​പ്പെ​ടെ എ​ട്ട് ജി​ല്ല​ക​ളി​ലേ​ക്കാ​ണ് ബം​ഗ​ളൂ​രു​വി​ൽ‌ നി​ന്ന് പ്ര​ത്യേ​ക ബ​സ് സ​ര്‍​വീ​സ് ന​ട​ത്തു​ക. ഇന്നും നാളെയുമായി തീ​യ​തി​ക​ളി​ലാ​യി 17 ഓ​ളം ബ​സു​ക​ള്‍ പ്ര​ത്യേ​ക സ​ര്‍​വീ​സ് ന​ട​ത്തും. എ​റ​ണാ​കു​ള​ത്തേ​ക്ക് അ​ഞ്ച് ബ​സു​ക​ളും പാ​ല​ക്കാ​ട്, തൃ​ശൂ​ര്‍, കോ​ഴി​ക്കോ​ട് എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് മൂ​ന്നും പ​മ്പ, കോ​ട്ട​യം, ക​ണ്ണൂ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് ഓ​രോ ബ​സും വീ​ത​മാ​ണ് സ​ർ​വീ​സ് ന​ട​ത്തു​ക.

Related Posts