രാജ്യാന്തര ചലച്ചിത്രോത്സവം ജനുവരി 29 മുതൽ ഫെബ്രുവരി 6 വരെ നടത്തും. 31 വരെ എൻട്രികൾ സമർപ്പിക്കാം. 60 രാജ്യങ്ങളിൽ നിന്നുള്ള 200 ചിത്രങ്ങളാണ് പ്രദർശിപ്പിക്കുക. ഏഷ്യൻ, ഇന്ത്യൻ, കന്നഡ മത്സര വിഭാഗങ്ങളിലേക്ക് ഉൾപ്പെടെയുള്ള എൻട്രികളാണ് ലഭിച്ചു വരുന്നത്. വിധാൻ സൗധയിലെ ഗ്രാൻഡ് ‌സ്റ്റെപ്‌സിൽ ഉദ്ഘാടനചടങ്ങു നടക്കും. സ്ത്രീ ശാക്തീകരണം ഇക്കുറി വിഷയമായേക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു. ചലച്ചിത്ര താരവും സംവിധായകനുമായ പ്രകാശ് രാജാണ് ബ്രാൻഡ് അംബാസഡർ. 7 കോടി രൂപയാണു സർക്കാർ ചലച്ചിത്രോത്സവത്തിനായി മാറ്റിവച്ചിരിക്കുന്നത്.

രാജാജിനഗർ ലുലു മാൾ സിനിപോളിസ് തിയറ്റർ സമുച്ചയത്തിലെ 11 സ്ക്രീനുകൾ, ബനശങ്കരി സുചിത്ര ഫിലിം സൊസൈറ്റി, ചാമരാജ്പേട്ടിലെ ഡോ.രാജ്‌കുമാർ ഭവൻ എന്നിവിടങ്ങളിലാണു പ്രദർശനം.

Related Posts