ലിബിയൻ സൈനിക മേധാവി ജനറൽ മുഹമ്മദ് അലി അഹമ്മദ് അൽ-ഹദ്ദാദ് വിമാനപകടത്തിൽ മരിച്ചു. തുർക്കി സന്ദർശനം പൂർത്തിയാക്കി മടങ്ങവെയാണ് വിമാനാപകടം ഉണ്ടായത്. അങ്കാറയിലെ എസൻബോഗ വിമാനത്താവളത്തിൽ നിന്ന് കഴിഞ്ഞ ദിവസം രാത്രി പറന്നുയർന്ന വിമാനം പിന്നീട് ഹൈമാന മേഖലയിൽ വെച്ച് തകർന്ന് വീഴുകയായിരുന്നു.
വിമാനത്തിലുണ്ടായിരുന്ന മറ്റ് നാലുപേരും അപകടത്തിൽ മരിച്ചു. സൈനിക മേധാവിയും അദ്ദേഹത്തോടൊപ്പം യാത്ര ചെയ്തിരുന്നവരും വിമാനപകടത്തിൽ മരണപ്പെട്ടതായി ലിബിയൻ പ്രധാനമന്ത്രി അബ്ദുൽ-ഹമീദ് ദബെയ്ബ സ്ഥിരീകരിച്ചു. ഔദ്യോഗിക സന്ദർശനം പൂർത്തിയാക്കി അങ്കാറയിൽ നിന്ന് മടങ്ങുന്നതിനിടെയായിരുന്നു അപകടം. അൽ-ഹദ്ദാദ്ദിൻ്റെ വിയോഗം രാജ്യത്തിന് വലിയ നഷ്ടമാണെന്നും അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവെച്ച പ്രസ്താവനയിൽ വ്യക്തമാക്കി.