ടി20യില്‍ 4,000 റണ്‍സ് തികയ്ക്കുന്ന ആദ്യ താരമെന്ന റെക്കോർഡാണ് സ്മൃതി മന്ഥാന സ്വന്തമാക്കിയത്. ടി20 ക്രിക്കറ്റിൽ ഒരു ഇന്ത്യൻ വനിതാ താരം ഇതുവരെ എത്തിപ്പിടിക്കാത്ത ഒരു നാഴികക്കല്ലാണ് സ്മൃതി മന്ഥാന ഇപ്പോൾ പിന്നിട്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം ശ്രീലങ്കയ്ക്കെതിരെ നടന്ന ആദ്യ ടി20 മത്സരത്തിൽ 25 റൺസ് നേടിയതോടെയാണ് താരം ഈ നേട്ടം സ്വന്തമാക്കിയത്.
കൂടാതെ, ഈ ക്ലബ്ബിൽ ഇടം നേടുന്ന ലോകത്തിലെ രണ്ടാമത്തെ വനിതാ താരം കൂടിയാണ് സ്മൃതി. ന്യൂസിലൻഡിൻ്റെ ഇതിഹാസ താരം സൂസി ബേറ്റ്സാണ് ഇതിനുമുമ്പ് ഈ നേട്ടം കൈവരിച്ച ഏക വനിതാ ക്രിക്കറ്റർ. വേഗത്തില്‍ 4,000 റണ്‍സ് തികച്ചത് സ്മൃതി മന്ഥാനയാണ്. 154 മത്സരങ്ങളില്‍ നിന്നാണ് നേട്ടം. 148 ഇന്നിംഗ്സുകള്‍ താരം കളിച്ചു. ഒരു സെഞ്ചുറിയും 31 അര്‍ധ സെഞ്ചുറിയും സ്മൃതിക്കുണ്ട്.
112 റണ്‍സാണ് ഉയര്‍ന്ന സ്കോര്‍. സൂസി 174 ഇന്നിംഗ്സില്‍ നിന്ന് 4716 റണ്‍സ് നേടി. ഒരു സെഞ്ചുറിയും 28 അര്‍ധ സെഞ്ചുറിയും ഇതില്‍ ഉള്‍പ്പെടും. പുറത്താവാതെ നേടിയ 124 റണ്‍സാണ് ഉയര്‍ന്ന സ്കോര്‍. ഇക്കാര്യത്തില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ മൂന്നാം സ്ഥാനത്താണ്. 163 ഇന്നിംഗ്സില്‍ നിന്ന് 3669 റണ്‍സാണ് കൗര്‍ നേടിയത്. ഒരു സെഞ്ചുറിയും 14 അര്‍ധ സെഞ്ചുറിയും ഇതിലുണ്ട്. 103 റണ്‍സാണ് ഉയര്‍ന്ന സ്കോര്‍.