പി വി അൻവറും സികെ ജാനുവും യുഡിഎഫിൽ. അസോസിയേറ്റ് അംഗങ്ങളാക്കാൻ ഇന്ന് നടന്ന യുഡിഎഫ് യോഗത്തിൽ ധാരണയായി.
വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ നേരത്തെതന്നെ ഒരുങ്ങാനാണ് യുഡിഎഫ് തീരുമാനം. സീറ്റ് വിഭജനം നേരത്തെ പൂർത്തിയാക്കും. ജനുവരിയിൽതന്നെ സീറ്റ് വിഭജനം തീർക്കാൻ യോഗത്തിൽ ധാരണയായിട്ടുണ്ട്. കേരള കോണ്‍ഗ്രസ് എം ആദ്യം അവരുടെ നിലപാട് പറയട്ടെയെന്നും അങ്ങോട്ട് പോയി ചര്‍ച്ച വേണ്ടെന്നുമാണ് തീരുമാനം.