കേരള സമാജം കർണാടക യെലഹങ്ക അംബേദ്കർ ഭവനിൽ നടന്ന ആഘോഷങ്ങൾ എസ് ആർ വിശ്വനാഥ് എംഎൽഎ ഉദ്ഘാടനം ചെയ്തു. സമാജം പ്രസിഡണ്ട് എസ് കെ പിള്ള അധ്യക്ഷത വഹിച്ചു.
ഫാദർ സക്കറിയ തോമസ്, ഫാദർ ഷിന്റോ ജോസഫ്, അഡ്വൈസർമാരായ വൈസ് എയർ മാർഷൽ ഒ ഇ എം മേനോൻ, അഡ്വക്കേറ്റ് പ്രഭാകരൻ, ഷിബു പീനിയ, രമേശ് പീനിയ, സുനിൽ മല്ലേശ്വരം, രാധാ രാജഗോപാൽ, ശോഭന ചോലയിൽ, സെക്രട്ടറി ശ്രീകുമാർ, വൈസ് പ്രസിഡണ്ട് രാധാകൃഷ്ണക്കുറുപ്പ്, ട്രഷറർ യുഡി നായർ, ജോയിൻ സെക്രട്ടറി നടരാജൻ, പ്രോഗ്രാം കൺവീനർ രാഹുൽ വിജയരാഘവൻ, അസിസ്റ്റന്റ് സെക്രട്ടറിമാരായ ശ്യാംകുമാർ, രാംലാൽ, വിഎസ് ജോഷി, മഞ്ജുനാഥ് എസ്, വനിതാവിഭാഗം ചെയർപേഴ്സൺ പ്രീതാ ശിവൻ, വൈസ് ചെയർപേഴ്സൺമാരായ സജിത വിശ്വനാഥ്, മിനി രാജേഷ്,, ഇന്ദു സുനിൽ, കൺവീനർ ബീന നായർ, ജോയിൻ കൺവീനർമാരായ സന്ധ്യ, സൗമ്യ, ദീപാ, സെബി, സമീറ, ദർശന തുടങ്ങിയവർ സംബന്ധിച്ചു.
ബിഎസ്എഫ് യെലഹങ്ക ക്യാമ്പ് നടത്തിയ ബാൻഡ് മേളം ചടങ്ങിന് മാറ്റുകൂട്ടി. സമാജം കുടുംബാംഗങ്ങൾ അവതരിപ്പിച്ച കലാപരിപാടികൾ, സ്വരലയയുടെ മെഗാ നൈറ്റ് എന്നിവ അരങ്ങേറി.