5 സംസ്ഥാനങ്ങളിലെ കരട് വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍. രാജസ്ഥാന്‍, പശ്ചിമബംഗാള്‍, ഗോവ, ലക്ഷദ്വീപ് പുതുച്ചേരി എന്നിവിടങ്ങളിലെ കരട് പട്ടികയാണ് പുറത്തുവന്നത്. പട്ടികയില്‍ നിന്ന് 58.19 ലക്ഷം പേരെയാണ് ഒഴിവാക്കിയത്. 1.38 ലക്ഷം വ്യാജവോട്ടുകളാണെന്നും കണ്ടെത്തി.

വരാനിരിക്കുന്ന 2026 ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഒരുമാസത്തിലേറെ നീണ്ടുനിന്ന എസ്‌ഐആര്‍ നടപടി ക്രമങ്ങള്‍ക്ക് പിന്നാലെയാണ് കരട് വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചത്. തെരഞ്ഞെടുപ്പ് കമ്മിഷൻ്റെ സൈറ്റുകളില്‍ കരട് വോട്ടര്‍പട്ടിക ലഭ്യമാണ്. രാജസ്ഥാനിലെ കരട് വോട്ടര്‍പട്ടികയില്‍ നിന്ന് 42 പേരെ ഒഴിവാക്കി. ജയ്പൂരിലാണ് കൂടുതല്‍ പേരെ പട്ടികയില്‍ നിന്ന് നീക്കം ചെയ്തിട്ടുള്ളത്. 2.5 ശതമാനം പേരുകള്‍ മാത്രമാണ് ലക്ഷദ്വീപില്‍ നിന്നും നീക്കം ചെയ്തിട്ടുള്ളത്.

Related Posts