കനത്ത മൂടൽമഞ്ഞിനെത്തുടർന്ന് വിമാന സർവീസുകൾ വൈകാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി ബാംഗ്ലൂർ വിമാനത്താവളം അധികൃതർ. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പുലർച്ചെയുള്ള സർവീസുകൾ മൂടൽമഞ്ഞു കാരണം വൈകുകയോ ക്യാൻസൽ ആവുകയോ ചെയ്യുന്നുണ്ട്. റോഡ് ഗതാഗതത്തെ മൂടൽമഞ്ഞ് ബാധിക്കുന്നതിനാൽ യാത്രാക്കാർ കഴിയുന്നത്ര നേരത്തേ വിമാനത്താവളത്തിൽ എത്തുകയും സുരക്ഷാപരിശോധനകൾ പൂർത്തിയാക്കുകയും ചെയ്യേണ്ടതാണ്.
വിമാന സർവീസുകളുടെ സമയം മാറ്റി നിശ്ചയിക്കേണ്ടി വരുന്നതിനാൽ വിമാനത്താവളത്തിൽ യാത്രക്കാരുടെ തിരക്ക്കൂടുന്നുണ്ട്. അതിനാൾ ചെക്ക് ഇൻ നടപടികൾ വൈകും. യാത്രക്കാർ നേരത്തേ എത്തിയാൽ ഇത് മൂലമുള്ള അസൗകര്യം ഒഴിവാക്കാൻ സാധിക്കുമെന്ന് അധികൃതർ പറഞ്ഞു.