വയനാടിലെ പനമരം, കണിയാമ്പറ്റ പഞ്ചായത്തുകളിൽ ഭീതി പടർത്തിയ കടുവക്കായി തിരിച്ചിൽ ഊർജ്ജിതം. ഏകദെശം അഞ്ച് വയസ്സോളം പ്രായമുള്ള വന്യജീവി സങ്കേതത്തിലെ കടുവയാണ് ജനവാസ മേഖലയിൽ ഇറങ്ങിയതെന്ന് വനം വകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്നലെ നടത്തിയ തെർമൽ ഡ്രോൺ നിരീക്ഷണത്തിൽ പതിച്ച ദൃശ്യങ്ങളിൽ നിന്നാണ് കണ്ടെത്തിയത്.

ഇന്നലെ രാ​വി​ലെ ഒ​മ്പ​തോടെയാണ് പ​ച്ചി​ല​ക്കാ​ട് പ​ടി​ക്കം വ​യ​ലി​ലാണ് ക​ടു​വ​യെ നാ​ട്ടു​കാ​ർ ക​ണ്ട​ത്. വി​നു എന്ന ആളാണ് തൊ​ട്ട​ടു​ത്ത പ്ര​ദേ​ശ​ത്തി​ലൂ​ടെ ക​ടു​വ ന​ട​ന്നു പോ​കു​ന്ന​ത് ക​ണ്ട​ത്. ഇ​യാൾ നാ​ട്ടു​കാ​രെ വി​വ​ര​മ​റി​യി​ക്കു​കയായിരുന്നു. പ​ടി​ക്കം​വ​യ​ലി​ൽ ജോ​ണി തൈ​പ്പ​റ​മ്പി​ൽ എ​ന്ന​യാ​ളു​ടെ സ്വ​കാ​ര്യ കൃ​ഷി​യി​ട​ത്തി​ലാ​ണ് ക​ടു​വ​യു​ടെ സാ​ന്നി​ധ്യം ക​ണ്ട​ത്.

പൊ​ലീ​സും വ​നം ​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധി​ച്ച​തി​നെ തു​ട​ർ​ന്ന് ക​ടു​വ​യു​ടെ കാ​ൽ​പ്പാ​ടു​ക​ൾ തി​രി​ച്ച​റി​ഞ്ഞു. ക​ടു​വ തൊ​ട്ട​ടു​ത്ത തോ​ട്ട​ത്തി​ലേ​ക്കാ​ണ് ​പോ​യ​ത്. പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ങ്കി​ലും ക​ടു​വ​യെ ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല. കാ​ൽ​പ്പാ​ടു​ക​ൾ ക​ടു​വ​യു​ടെ​താ​ണെ​ന്ന് കണ്ടെത്തി.

ജ​ന​ങ്ങ​ൾ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്ന നി​ർ​ദ്ദേ​ശം വന്നതോടെ പ​ച്ചി​ല​ക്കാ​ട് പ്ര​ദേ​ശ​ത്തെ ക​ട​ക​മ്പോ​ള​ങ്ങ​ൾ തു​റ​ന്നെങ്കി​ലും ആ​ളു​ക​ൾ പു​റ​ത്തി​റ​ങ്ങാ​തെ​യാ​യി. പ​ച്ചി​ല​ക്കാ​ട്ടെ ജ​ന​വാ​സ കേ​ന്ദ്ര​ത്തി​ൽ ക​ടു​വ എ​ങ്ങ​നെ​യെ​ത്തി എ​ന്ന​താ​ണ് വ​നം​ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രെ കു​ഴ​ക്കു​ന്നത്. പ്ര​ദേ​ശ​ങ്ങ​ളി​ൽ അ​ധി​ക​വും വ​യ​ൽ പ്ര​ദേ​ശ​മാ​ണ്. അ​തു​കൊ​ണ്ടു​ത​ന്നെ ക​ടു​വ​ക്ക് വ​ന​പ്ര​ദേ​ശ​മാ​യ ന​ട​വ​യ​ൽ-​നെ​യ്ക്കു​പ്പ​യി​ൽ നി​ന്ന് എ​ളു​പ്പ​ത്തി​ലെ​ത്തി​ച്ചേ​രാ​ൻ ക​ഴി​യു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ.

Related Posts