ഡൽഹി വായുമലിനീകരണം അതിരൂക്ഷം. നഴ്‌സറി മുതൽ അഞ്ച് വരെയുള്ള ക്ലാസുകൾ ഓൺലൈൻ ആക്കി. മലിനീകരണം അതിരൂക്ഷമായതോടെയാണ് നടപടി. ഉത്തരവ് നിർബന്ധിതമായി പാലിക്കാൻ സ്കൂളുകൾക്ക് ഡൽഹി സർക്കാർ നിർദ്ദേശം നൽകി.

വായു ഗുണനിലവാരതോത് താഴ്ന്ന് ഗുരുതര വിഭാഗത്തിലെത്തി. 460 ആണ് ഇന്നലെ രേഖപ്പെടുത്തിയ ശരാശരി എക്യുഐ. ഈ വർഷത്തെ ഏറ്റവും ഉയർന്ന വായു മലിനീകരണത്തോതാണിത്. വായു മലിനീകരണം വീണ്ടും രൂക്ഷമായതോടെ ഡൽഹിയിൽ ഗ്രേഡ് റെസ്പോൺസ് ആക്ഷൻ പ്ലാൻ നാലാം ഘട്ടത്തിലെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.

50% ഓഫീസ് ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം അനുവദിച്ചു. നിർമ്മാണ പ്രവർത്തനങ്ങൾക്കും നിയന്ത്രണം ബാധകമായിരിക്കും. സ്കൂളുകളിൽ ഒൻപതാം ക്ലാസ് വരെ ഹൈബ്രിഡ് രീതിയിലേക്ക് മാറാനും ഉത്തവിറങ്ങി.

Related Posts