പഞ്ചാബിലെ മൊഹാലിയിൽ കബഡി താരം വെടിയേറ്റ് മരിച്ചു. കൻവർ ദിഗ്വിജയ് സിംഗ് (30) ആണ് മരിച്ചത്.
കഴിഞ്ഞ ദിവസം വൈകുന്നേരം മൊഹാലിയിലെ സൊഹാനയിലുള്ള ബെട്വാൻ സ്പോർട്സ് ക്ലബിൽ കബഡി മത്സരം നടക്കുന്നതിനിടെയാണ് ദാരുണമായ സംഭവമുണ്ടായത്. ബൈക്കിലെത്തിയ അക്രമി കൻവർ സിംഗിനെ നേരെ വെടിയുതിർക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കൻവറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. അന്വേഷണം നടക്കുന്നതായും ഉടനെ തന്നെ അക്രമിയെ പിടികൂടാൻ സാധിക്കുമെന്നും പോലീസ് അറിയിച്ചു.