ഇടയ്ക്കിടെ വിവാദത്തില്‍ ചെന്ന് ചാടുന്നത് നടന് വിനായകന് പതിവാണ്. നടന് വീണ്ടും വിവാദത്തില്‍ പെട്ടിരിക്കുകയാണ്. വിനായകന് ഒരു കെട്ടിടത്തിൻ്റെ ബാല്‍ക്കണിയില്‍ നിന്ന് അസഭ്യം പറയുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുന്നുണ്ട്. താരത്തിൻ്റെ സ്വന്തം ഫ്ളാറ്റില്‍ നിന്നുള്ള ദൃശ്യങ്ങളാണിതെന്നാണ് വിവരം. നടന് നഗ്നതാ പ്രദര്‍ശനം നടത്തുന്ന ദൃശ്യങ്ങളും പ്രചരിക്കുന്നു. ഫ്ളാറ്റിൻ്റെ ബാല്‍ക്കണിയില്‍ നിന്ന് വസ്ത്രം അഴിച്ച് കാണിക്കുന്ന വിനായകൻ്റെ ദൃശ്യങ്ങളാണ് ഇപ്പോൾ പ്രചരിക്കുന്നത്. നഗ്നതാ പ്രദര്‍ശനത്തിൻ്റെ കൂടെ താരം ആളുകളെ അസഭ്യം പറഞ്ഞെന്ന ആരോപണവുമുണ്ട്. . എതിര് വശത്തുള്ള കെട്ടിടത്തില്‍ നിന്നാണ് വിഡിയോ പകര്‍ത്തിയിരിക്കുന്നത്. വിഡിയോയുടെ സ്ക്രീന്‍ഷോട്ട് വിനായകന് സ്വന്തം ഫെയ്സ്ബുക്ക് അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തു. വിനായകനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് നിരവധി പേര് രംഗത്തെത്തിയിട്ടുണ്ട്. മുമ്പും വിനയകന് ഫ്ളാറ്റിനു പുറത്ത് വന്ന് അസഭ്യ പറയുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ അധിക്ഷേപിച്ചെന്ന കേസില്‍ നടനെ കൊച്ചി സിറ്റി പൊലീസ് ചോദ്യം ചെയ്ത സംഭവവും ഉണ്ടായിട്ടുണ്ട്. ഹൈദരാബാദിലെ രാജീവ് ഗാന്ധി ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ടില്‍ ഇന്‍ഡിഗോ ഗേറ്റ് ജീവനക്കാരോട് അപമര്യാദയായി പെരുമാറിയ വിനായകൻ്റെ ദൃശ്യങ്ങള്‍ നേരത്തേ വൈറലായിരുന്നു.
Check latest article from this author !
വനിതാ സംവരണബിൽ ലോകസഭയിൽ പരാജയപ്പെട്ടു
April 17, 2026
Related Posts
പാപം ചെയ്യാത്തവർ കല്ലെറിയട്ടെ; പാപികളുടെ നേരെ മാത്രം: ജയസൂര്യ
September 9, 2024
എഡിജിപിയെ കൈ വിടാതെ മുഖ്യമന്ത്രി
September 12, 2024
ഹേമ കമ്മിറ്റി റിപ്പോർട്ട് , മൊഴി നൽകിയവരുടെ സ്വകാര്യത ഉറപ്പാക്കണം
September 12, 2024
Recent Posts
- വാൽപ്പാറയ്ക്കു സമീപമുണ്ടായ ദാരുണമായ വാഹനാപകടത്തിൽ അതീവ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി
- വാൽപ്പാറ അപകടം, പരുക്കേറ്റവർക്ക് ചികിത്സ ഉറപ്പാക്കും, മരിച്ചവരുടെ കുടുംബങ്ങൾക്ക് സർക്കാർ സഹായം നൽകും; മുഖ്യമന്ത്രി
- വനിതാ സംവരണബിൽ ലോകസഭയിൽ പരാജയപ്പെട്ടു
- ബിജെപി പ്രവര്‍ത്തകരെ ബോംബെറിഞ്ഞ് കൊല്ലാൻ ശ്രമിച്ച കേസ്; 10 സിപിഎം പ്രവര്‍ത്തകര്‍ കുറ്റക്കാര്‍, ശിക്ഷാ വിധി നാളെ
- തമിഴ്നാട് വാൽപ്പാറയിൽ മലയാളികൾ സഞ്ചരിച്ച ടെമ്പോ ട്രാവലർ മറിഞ്ഞ് ഒമ്പത് പേർക്ക് ദാരുണാന്ത്യം
Recent Comments
No comments to show.