കു​ന്ദ​മം​ഗ​ല​ത്ത് ആ​ളൊ​ഴി​ഞ്ഞ പ​റ​മ്പി​ല്‍ നിന്ന് അ​സ്ഥി​കൂ​ടം ക​ണ്ടെ​ത്തി. കുന്ദമംഗലം മടവൂർ രാംപൊയില്‍ വെള്ളാരം കണ്ടിമലയിലെ ആളൊഴിഞ്ഞ പറമ്പിലാണ് അ​സ്ഥി​കൂ​ടം ക​ണ്ടെ​ത്തിയത്. ഉച്ചയ്ക്ക് 12 മണിയോടെ കാടുവെട്ടുന്നയാളാണ് അസ്ഥികൂടം കണ്ടത്.

അസ്ഥികൂടത്തിന് സമീപത്തായി ഒരു ബാഗും കണ്ടെത്തിയിട്ടുണ്ട്. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. നാല് മാസം മുമ്പ് കാണാതായ നരിക്കുനി സ്വദേശിയുടേതാണ് അസ്ഥികൂടമെന്നാണ് പൊലീസ് സംശയിക്കുന്നു.

Related Posts