കൊല്ലം ബീ​ച്ച് പ​രി​സ​ര​ത്തു​നി​ന്ന് എം​ഡി​എം​എ​യു​മാ​യി യു​വാ​വ് എ​ക്സൈ​സിൻ്റെ അ​റ​സ്റ്റി​ലാ​യി. കൊ​ല്ലം മാ​ങ്ങാ​ട് സ്വ​ദേ​ശി അ​രു​ൺ രാ​ജ് (29) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. അ​ന്ത​ർ-​സം​സ്ഥാ​ന സ​ർ​വീ​സ് ന​ട​ത്തു​ന്ന ബ​സു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് കൊ​ല്ലം എ​ക്സൈ​സ് റേ​ഞ്ച് ന​ട​ത്തി​യ മി​ന്ന​ൽ പ​രി​ശോ​ധ​ന​യി​ലാ​ണ് പ്ര​തിയെ പി​ടി​കൂടിയത്. 17.365 ഗ്രാം ​എം​ഡി​എം​എ ഇ​യാ​ളി​ൽ നി​ന്നും പി​ടി​ച്ചെ​ടു​ത്തെ​ന്ന് എ​ക്സൈ​സ് പറഞ്ഞു. പ്ര​തി വി​ൽ​പ്പ​ന​യ്ക്കാ​യാ​ണ് മ​യ​ക്കു​മ​രു​ന്ന് കൊ​ണ്ടു​വ​ന്ന​തെ​ന്ന് എ​ക്സൈ​സ് പ​റ​ഞ്ഞു.

വാ​ള​യാ​ർ എ​ക്സൈ​സ് ചെ​ക്ക് പോ​സ്റ്റി​ൽ ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​യി​ൽ 3.5 കി​ലോ​ഗ്രാം ക​ഞ്ചാ​വു​മാ​യി ര​ണ്ട് ബീ​ഹാ​ർ സ്വ​ദേ​ശി​ക​ൾ അ​റ​സ്റ്റി​ൽ. ബ്രി​ജേ​ഷ് റാം (36), അ​രു​ൺ അ​ലാം (22) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. കോ​യ​മ്പ​ത്തൂ​രി​ൽ നി​ന്ന് എ​റ​ണാ​കു​ള​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന കെ​എ​സ്ആ​ർ​ടി​സി ബ​സി​ൽ നി​ന്നാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​തെ​ന്ന് എ​ക്സൈ​സ് അ​റി​യി​ച്ചു.

Related Posts