കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് രാഷ്ട്രീയ പാർട്ടികൾ സ്ഥാപിച്ച ബോർഡുകള്‍, ബാനറുകള്‍, പോസ്റ്ററുകള്‍ എന്നിവ നീക്കുന്നതുമായി ബന്ധപ്പെട്ട നിർദേശം എല്ലാവർക്കും ബാധകമാണെന്ന് ഹൈക്കോടതി അറിയിച്ചു. പ്രചാരണത്തിൻ്റെ ഭാഗമായി സ്ഥാപിച്ചിട്ടുള്ള അനധികൃത പോസ്റ്ററുകള്‍ അടക്കമുള്ളവ നീക്കം ചെയ്യാൻ കോടതി ഉത്തരവിട്ടിരുന്നു. ഇക്കാര്യം നിരീക്ഷിക്കുന്നതിന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനും ജില്ലാ തെരഞ്ഞെടുപ്പ് കമ്മീഷനുമാണ് ഹൈക്കോടതി നിർദേശം നല്‍കിയിരുന്നത്.
അനധികൃത ബോർഡുകള്‍, കൊടി തോരണങ്ങള്‍, പോസ്റ്ററുകള്‍ എന്നിവ സ്ഥാപിക്കുന്നതിലെ കോടതി നിർദേശം സ്വകാര്യ, പൊതു, സാംസ്‌കാരിക, വ്യാവസായിക, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കെല്ലാം ബാധകമാണെന്ന് കോടതി അറിയിച്ചു.