ശബരിമല സ്വർണക്കൊള്ളകേസിൽ രമേശ് ചെന്നിത്തല ഇന്ന് പ്രത്യേക അന്വേഷണ സംഘത്തിന് (എസ്ഐടി) മുന്നിൽ മൊഴി നൽകും. ഈഞ്ചക്കൽ ക്രൈംബ്രാഞ്ച് ഓഫീസിൽ എത്തിയാവും മൊഴിനൽകുക. അന്താരാഷ്ട്ര കള്ളക്കടത്ത് സംഘവുമായി ശബരിമല സ്വർണക്കൊള്ളയ്ക്ക് ബന്ധമുണ്ടെന്ന ചെന്നിത്തലയുടെ വെളിപ്പെടുത്തലിൻ്റെ അടിസ്ഥാനത്തിലാണ് മൊഴിയെടുക്കുക. എന്നാൽ വെളിപ്പെടുത്തൽ സംബന്ധിച്ച് ഏതെങ്കിലും തരത്തിലുള്ള തെളിവുകൾ കെെെമാറുമോയെന്ന കാര്യത്തിൽ വ്യക്തതയില്ല. വിഷയവുമായി ബന്ധപ്പെട്ട് മൊഴി നൽകാൻ തയ്യാറാണെന്ന് ചെന്നിത്തല എസ്ഐടിയെ അറിയിച്ചിരുന്നു.

Related Posts