പമ്പയിൽ കെഎസ്‌ആർടിസി ബസുകള്‍ കൂട്ടിയിടിച്ച്‌ അപകടം. പമ്പ – നിലയ്ക്കല്‍ റൂട്ടിലോടുന്ന ബസുകളാണ് പമ്പ ചക്കുപാലത്തെ വളവിൽ വെച്ച് കൂട്ടിയിടിച്ചത്. അപകടത്തിൽ 30 പേർക്ക് പരിക്കേറ്റു.

ഫയർ ഫോഴ്സും നാട്ടുകാരും അടക്കമുള്ളവരാണ് പരിക്കേറ്റവരെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചത്. 10 വയസുകാരി ഉള്‍പ്പടെ പത്തുപേരുടെ പരിക്ക് ഗുരുതരമാണെന്നാണ് വിവരം. ഇവരെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

Related Posts