തിരഞ്ഞെടുപ്പുകളിലെല്ലാം കൃത്യമായി വോട്ട് രേഖപ്പെടുത്താറുണ്ടായിരുന്ന മമ്മൂട്ടിക്ക് ഇത്തവണ തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനാവില്ല. ഇത്തവണത്തെ വോട്ടർ പട്ടികയിൽ അദ്ദേഹത്തിൻ്റെ പേര് ചേർത്തിട്ടില്ല. കൊച്ചി നഗരസഭയിലെ 44-ാം ഡിവിഷനിലാണ് മമ്മൂട്ടിയുടെ വീട്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ പൊന്നുരുന്നി സ്കൂളിൽ മമ്മൂട്ടി വോട്ട് രേഖപ്പെടുത്തിയത് വലിയ വാർത്തയായിരുന്നു.
കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപി അതിരാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി. തിരുവനന്തപുരം ശാസ്തമംഗലത്തെ ബൂത്ത് നമ്പർ മൂന്നിലാണ് സുരേഷ് ഗോപി വോട്ട് ചെയ്തത്.