നമ്മ മെട്രോ, വിമാനത്താവളവുമായി ബന്ധിപ്പിക്കുന്ന പദ്ധതി ഉടന്‍ പൂര്‍ത്തിയാക്കാന്‍ കര്‍ണാടക സര്‍ക്കാര്‍. നമ്മ മെട്രോ ബ്ലൂ ലൈനിൻ്റെ നിര്‍മ്മാണം അതിവേഗത്തിലാക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചത്. സെന്‍ട്രല്‍ സില്‍ക്ക് ബോര്‍ഡിനെ കെആര്‍ പുരയുമായി ബന്ധിപ്പിച്ചുകൊണ്ടാകും ആദ്യഘട്ട മെട്രോ നിര്‍മ്മാണം.
സെന്‍ട്രല്‍ സില്‍ക്ക് ബോര്‍ഡ് മുതല്‍ കെആര്‍ പുര വരെയുള്ള ബ്ലൂ ലൈന്‍ നിര്‍മ്മാണം 2026 ഡിസംബറോടെ പൂര്‍ത്തിയാകും. കെആര്‍ പുരയെ ഹെബ്ബാളുമായി ബന്ധിപ്പിക്കുന്ന അടുത്ത ഘട്ടം 2027 ഡിസംബറിന് മുമ്പ് പൂര്‍ത്തിയാക്കാനും നീക്കം തുടങ്ങിയിട്ടുണ്ട്. അതിന് പിന്നാലെ ഹെബ്ബാള്‍ മുതല്‍ കെമ്പഗൗഡ അന്താരാഷ്ട്ര വിമാനത്താവള പാത നിര്‍മ്മാണവും നടത്തും. ആകെ 58 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ബ്ലൂ ലൈനിന് ഏകദേശം 15,000 കോടി രൂപയാണ് നിര്‍മ്മാണം ചെലവ് പ്രതീക്ഷിക്കുന്നത്.
ബ്ലൂ ലൈന്‍ മെട്രോയുടെ സമയബന്ധിതമായ നിര്‍മ്മാണം ഉറപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നാനോ മോണിറ്ററിങ് ഗ്രൂപ്പ് രൂപീകരിക്കും. മെട്രോ നിര്‍മ്മാണത്തിനും അനുബന്ധ റോഡ്-അടിസ്ഥാന സൗകര്യ വികസനത്തിനും മേല്‍നോട്ടം വഹിക്കുന്ന ഉദ്യോഗസ്ഥര്‍ ഗ്രൂപ്പില്‍ അംഗമാകും. മെട്രോയുടെ പ്രവര്‍ത്തനങ്ങൾ നവീകരിക്കുന്നതിനായി കര്‍ണാടക സര്‍ക്കാര്‍ 450 കോടി രൂപ അനുവദിച്ചു.