വയനാട് പള്ളിക്കുന്ന് സ്വദേശിയായ നഴ്സിംഗ് വിദ്യാർത്ഥിയെ ബംഗളൂരുവിൽ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. വെള്ളച്ചിമൂല പൈനിങ്കൽ വീട്ടിൽ സുനിലിൻ്റേയും റെമിയുടേയും മകൻ അമൽ പി.എസ് (21)നെ ആണ് ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടത്. ഇന്നലെ രാത്രിയാണ് സംഭവം. യുവാവിൻ്റെ അപ്രതീക്ഷിത വിയോഗം നാടിനെ കണ്ണീരിലാഴ്ത്തി.

ഓൾ ഇന്ത്യ കെഎംസിസി യശ്വന്തപുരം പ്രവർത്തകരുടെ സഹായത്തോടെ പോസ്‌റ്റുമോർട്ട നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി.

മാതാവ്: റെമി
സഹോദരങ്ങൾ: അലൻ, അനൽ

സംസ്‌കാരം നാളെ രാവിലെ 10 മണിക്ക് ചുണ്ടക്കര സെൻറ് ജോസഫ് ദേവാലയ സെമിത്തേരിയിൽ.

Related Posts