നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപ് അടക്കം 10 പ്രതികൾ കുറ്റക്കാരണോ എന്നതിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് വിധി പറയും. പൾസർ സുനിയടക്കമുള്ള ആറു പ്രതികൾക്കെതിരെ കൂട്ടബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ, ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് പ്രധാനമായും ചുമത്തിയിരിക്കുന്നത്. മുഖ്യ ആസൂത്രകനെന്ന് പ്രോസിക്യൂഷൻ ആരോപിക്കുന്ന ദിലീപിനെതിരെയും ബലാത്സംഗ കുറ്റം ചുമത്തിയിരുന്നു.
നടൻ ദിലീപിന് തന്നോട് വൈരാഗ്യമുണ്ടായിരുന്നെന്നാണ് ആക്രമിക്കപ്പെട്ട നടി വിചാരണയ്ക്കിടെ കോടതിയെ അറിയിച്ചിരുന്നു. പൾസർ സുനിയെ അറിയില്ലെന്ന ദിലീപിന്റെ വാദം പ്രതി കോടതിയിൽ തള്ളിയത് ദിലീപിന്റെ നിലപാടിനേറ്റ പ്രഹരമായിരുന്നു. വിചാരണക്കിടെയാണ് തങ്ങൾക്ക് പരസ്പരം അറിയാമെന്ന് പൾസർ അറിയിച്ചത്. പൾസർ സുനിയെ യാതൊരു പരിചയവുമില്ലെന്നായിരുന്നു നാളിതുവരെയുളള ദിലീപിന്റെ നിലപാട്.