കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ നടപടിക്രമങ്ങളും പൂർത്തിയായതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എ ഷാജഹാൻ. 75,643 സ്ഥാനാർത്ഥികൾ മത്സരിക്കുന്നുണ്ട്. ആദ്യഘട്ടത്തില്‍ 36,630 പേരാണ് സ്ഥാനാർത്ഥികൾ. രണ്ടാംഘട്ടത്തില്‍ 39,013 മത്സരിക്കുന്നതായി അദ്ദേഹം പറഞ്ഞു.1.32 കോടി ആളുകളാണ് ആദ്യഘട്ട വോട്ടർമാർ. ഏറ്റവുമധികം പോളിംഗ് സ്റ്റേഷനുകൾ സ്കൂൾ കെട്ടിടങ്ങളാണ്. കണ്ണൂരിലെ 14-ാം വാര്‍ഡിലും കാസർഗോഡിലെ രണ്ടാം വാർഡിലെ സ്ഥാനാർഥികൾ വിജയിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. അവിടെ വോട്ടെടുപ്പ് ഉണ്ടാകില്ല. മട്ടന്നൂർ മണ്ഡലം ഒഴികെയുള്ള 1199 തദ്ദേശ സ്ഥാപനങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള വോട്ടെടുപ്പ്.
എല്ലാ ക്രമീകരണങ്ങളും സജ്ജീകരിച്ചു. നാളെ 9 മണിയോടെ പോളിംഗ് സാമഗ്രികകളുടെയും ഇ വി എമ്മുകളുടെയും വിതരണം ആരംഭിക്കും. 9 മണിയോടെ ഉദ്യോഗസ്ഥരോട് എത്തിച്ചേരാൻ നിർദേശം നൽകിയതായി അദ്ദേഹം പറഞ്ഞു.