നിർമാണത്തിലിരിക്കുന്ന ദേശീയപാത ഇടിഞ്ഞുതാഴ്ന്ന സംഭവത്തിൽ സംസ്ഥാന സർക്കാരിന് ഉത്തരവാദിത്തമില്ലെന്നും തങ്ങൾക്ക് ഒന്നും ചെയ്യാനില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ദേശീയപാതയുടെ നിർമാണച്ചുമതല പൂർണമായും നാഷണൽ ഹൈവേ അതോറിറ്റിക്കാണ് (എൻ.എച്ച്.എ.ഐ) എന്നും മുഖ്യമന്ത്രി വ്യക്തമാക്കി. തൃശൂർ പ്രസ് ക്ലബ്ബിൽ ‘മീറ്റ് ദ പ്രസ്’ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

“ഇപ്പോഴുണ്ടായ അപകടം സംസ്ഥാന സർക്കാരിന്റെ പെടലിക്ക് ഇടാനാണെങ്കിൽ അതിന് വഴിയില്ല. ദേശീയപാതയുമായി ബന്ധപ്പെട്ട കാര്യങ്ങൾ നിർവഹിക്കുന്നതും അവർ തന്നെയാണ്. അതിന് അവർക്ക് കൃത്യമായ സംവിധാനവും ഉണ്ട്. ആ സംവിധാനത്തിൽ ചില പാളിച്ചകൾ പറ്റി എന്നതാണ് നമ്മുടെ നാടിൻ്റെ അനുഭവം,” മുഖ്യമന്ത്രി പറഞ്ഞു.

Related Posts